കഴക്കൂട്ടം: മധുവിധു ആഘോഷിക്കാൻ പോയ നവവരന് റൈഡിങ്ങിനിടെ അപകടത്തിൽ ദാരുണമായ അന്ത്യം. കാര്യവട്ടം ഗുരു മന്ദിരത്തിനു സമീപം നീരാഞ്ജനത്തിൽ കുമാറിന്റെയും സതി കുമാരിയുടെയും മകൻ രഞ്ജിത് (33) ആണ് കുളുവിൽ വെച്ച് അപകടത്തിൽപ്പെട്ട് മരിച്ചത്. വിദേശത്തു ജോലി ചെയ്യുന്ന രഞ്ജിത് കഴിഞ്ഞ മാസം (ആഗസ്ററ്) ഇരുപത്തിയഞ്ചിന് മലയിൻകീഴ് മചേൽ, വലിയവിള സുകന്യ ഭവനിൽ വനജയുടെയും സുരേഷ് കുമാറിന്റേയും മകൾ ശ്രീദേവിയുമായി ഊരൂട്ടമ്പലം ബാങ്ക് ആഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹിതരായത്. ദിവസങ്ങൾക്കു ശേഷം മധുവിധു ആഘോഷിക്കുന്നതിനായി മണാലി, കുളു എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി സ്വകാര്യ ടൂർ ഓപ്പറേറ്റർ വഴി ഈമാസം 13 നാണ് യാത്ര തിരിച്ചത്. മണാലിയിൽ നിന്നും ചണ്ഡീഗഡ് വഴി കുളുവിൽ ഇന്നലെ (തിങ്കൾ) രാവിലെ 11 മണിയോടെ എത്തിച്ചേർന്നു. ആറു പേർക്ക് സഞ്ചരിക്കാവുന്ന കാറ്റ് നിറച്ചു തുഴയുന്ന ബോട്ടിൽ സവാരി (റിവർ റാഫ്റ്റിങ്) നടത്തുന്നതിനിടയിൽ ബോട്ടു മറിയുകയായിരുന്നു. തുടർന്ന് രഞ്ജിത്തിന്റെ ഭാര്യ ഉൾപ്പെടെയുള്ള മറ്റുള്ളവരെ കണ്ടു നിന്നവർ രക്ഷിച്ചുവെങ്കിലും ബോട്ടിനടിയിൽ അകപ്പെട്ട രഞ്ജിത്തിനെ രക്ഷിക്കാനായില്ല. മൃതദേഹം കുളു ഗവൺമെൻറ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഇന്ന് ഉച്ച കഴിഞ്ഞു നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തി വരുന്നതായി സ്വകാര്യ ടൂർ ഓപ്പറേറ്റിംഗ് കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞു.
മധുവിധു ആഘോഷിക്കാൻ പോയ കഴക്കൂട്ടം സ്വദേശിയായ നവവരന് അപകടത്തിൽ ദാരുണാന്ത്യം

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments